Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെല്ല് സംഭരിക്കാതെ മില്ലുടമകൾ; കർഷകർ പ്രതിസന്ധിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം ജില്ലയിലെ കറുകപ്പാടം പാടശേഖരത്തിൽ കൊയ്ത്ത് പൂർത്തിയാക്കി പതിനഞ്ച് ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയ്യാറാകാത്തതിനെ തുടർന്ന് കർഷകർ കടുത്ത പ്രതിസന്ധിയിലായി. 425 ഏക്കറിൽ കൃഷിയിറക്കിയ പാടശേഖരത്തിൽ നിന്ന് ഏകദേശം ആയിരം ക്വിന്റൽ നെല്ലാണ് ഇതുവരെ മാറ്റാനാകാതെ കിടക്കുന്നത്.

280 കർഷകർ ചേർന്നാണ് കൃഷി നടത്തിയത്. നെല്ല് സംഭരിക്കുന്നതിന് ക്വിന്റലിന് 7,400 രൂപ കിഴിവ് നൽകണമെന്നാണ് മില്ലുടമകളുടെ ആവശ്യം. ഇത്രയും നഷ്ടത്തിൽ നെല്ല് വിറ്റഴിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കർഷകർ. മില്ലുടമകൾ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ പാടശേഖരത്തിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് മാറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

പലരും ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് പണം സമാഹരിച്ചുമാണ് കൃഷിയിറക്കിയത്. വായ്പ പുതുക്കുന്നതിനായി ബാങ്കുകൾ കർഷകരെ സമ്മർദത്തിലാഴ്ത്തിത്തുടങ്ങിയതായും കർഷകർ പറയുന്നു. നെല്ല് വിറ്റ് ലഭിക്കുന്ന തുക ബാങ്ക് കടം തീർക്കാൻ മാത്രമേ മതിയാകൂവെന്നും, അടുത്ത കൃഷിക്കായി വീണ്ടും വായ്പ എടുക്കേണ്ട അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പാഡി ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. വൃശ്ചിക വേലിയേറ്റം ആരംഭിക്കുന്ന ഈ സമയത്ത് ഉറവകൾ പൊട്ടിത്തുടങ്ങിയതോടെ പാടശേഖരത്തിൽ വെള്ളം കയറാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. വെള്ളം കയറിയാൽ നെല്ല് കിളിർക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഈ സാഹചര്യങ്ങൾ കൃഷി വകുപ്പിനെ അറിയിച്ചിട്ടും ഇതുവരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നതാണ് കർഷകരുടെ പരാതി.

Advertisement
WhiteswanTV Footer