സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടക്കുനോക്കി യന്ത്രങ്ങളാകുന്നു: ഷോണ്‍ ജോര്‍ജ്

ന്യൂഡല്‍ഹി: വ്യാജപ്രചരണങ്ങളിലൂടെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടക്കുനോക്കി യന്ത്രങ്ങളാകുകയാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ അക്രമങ്ങളുണ്ടായപ്പോള്‍ നിശബ്ദത
പാലിച്ചവരാണ് ഇവര്‍.

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് നേരെ എസ്ഡിപിഐ അക്രമം ഉണ്ടായപ്പോഴും കളമശ്ശേരി കന്യാസ്ത്രീ മഠത്തിനു നേരെ അക്രമം ഉണ്ടായപ്പോഴും കോണ്‍ഗ്രസ് നേതാക്കളോ മലയാളിയായ ദേശീയ ജനറല്‍ സെക്രട്ടറിയോ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഈ ക്രൈസ്തവ സ്നേഹം.

ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും വിവിധസഭാ നേതൃത്വങ്ങളുമായി നല്ല നിലയില്‍ പോകുന്നത് കോണ്‍ഗ്രസിന് സഹിക്കുന്നില്ലെന്നും ഷോണ്‍ ജോര്‍ജ്ജ് കുറ്റപ്പെടുത്തി.

മുഖ്യധാരാ വിഷയങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ഒരു കുറിപ്പ് ഇടാന്‍ പോലും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി തയ്യാറായിട്ടില്ല.

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടക്കുന്ന അക്രമങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയാവാതിരിക്കാനാണ് ജമാഅത്തെ ഇസ്ലാമിയെ സഖ്യകക്ഷിയാക്കിയ കോണ്‍ഗ്രസിന്റെ ശ്രമം. മതമോ ജാതിയോ നോക്കാതെ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വയസ് വെറും 14; സ്വന്തമാക്കിയത് 22 ലക്ഷത്തിന്റെ കാർ

മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്.

Read More »

ഡേറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും പങ്ക്: വി ഡി സതീശൻ

കാഞ്ഞിരപ്പള്ളി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോർത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read More »

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല; രേഖ പുറത്ത് വിട്ടു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും

Read More »

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »

മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്

തിരുവനന്തപുരം: സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം

Read More »

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ,

Read More »
Advertisement