കോഴിക്കോട്: മയക്കുമരുന്ന വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. മുനീറ എന്ന യുവതിയാണ് മരിച്ചത്. ഫറോക്കിലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഭര്‍ത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ മുനീറക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം.






