Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭിന്നശേഷി നിയമനം; സർക്കാർ ആത്മാർത്ഥത കാണിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: അധ്യാപന യോഗ്യതയുള്ള മുഴുവൻ ഭിന്നശേഷിക്കാരെയും ഗവൺമെൻ്റ്, എയ്ഡഡ് സ്കൂളുകളിൽ നിയമിക്കാൻ സർക്കാർ ആത്മാർത്ഥത കാണിക്കണമെന്ന് കെ എസ്ടിയു തിരൂർ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി അധ്യാപക നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് വർഷങ്ങളായി ശമ്പളസ്കെയിലിൽ നിയമനാംഗീകാരം നൽകാത്തതിൽ പ്രതിഷേധിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് റഫീഖ് പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

അതിരില്ലാ നീതി നിഷേധം, പതിരാകും പരിഷ്കാരങ്ങൾ എന്ന പ്രമേയത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എ ഗഫൂർ പ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന യൂണിയൻ അംഗങ്ങളായ സി ടി ജമാലുദ്ദീൻ (ജിഎംയുപിഎസ് പറവണ്ണ), ടി പി മുഹമ്മദ് മുസ്തഫ (ജി എഫ് യു പി എസ് കടവനാട്), അലി പറമ്പിൽ (എ എം യു പി എസ് ചെമ്പ്ര), കെ കെ അബ്ദുസ്സലാം (എംഡിപിഎസ് യു പി എസ് ഏഴൂർ), വി പി സീനത്ത് (എ എം എൽ പി എസ് ചേന്നര), എം അഹമ്മദ് (എം എം എം എൽ പി എസ് കൂട്ടായി) എന്നിവർക്ക് യാത്രയയപ്പ് നൽകി.

ജില്ലാപ്രസിഡന്റ് എൻ പി മുഹമ്മദലി, ഹസീം ചെമ്പ്ര, ടിവി റംഷീദ, ടിപി സുബൈർ, യാസർ ചെമ്പ്ര, മുഹമ്മദ് സുധീർ, ഫൗസിയ ചേന്നര, ഹസീന വൈരങ്കോട്, കെ കെ മുഹമ്മദ് നസീം, അബ്ദുൽ കലാം ഷഫീഖ്, നൂറുൽ അമീൻ മയ്യേരി തുടങ്ങിയവർ പ്രസംഗിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer