Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടിയുടെ കിഴക്കൻ മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അതിരപ്പിളളി,കോടശേരി,പരിയാരം എന്നീ പഞ്ചായത്തുകളിലെ മലയോരമേഖലയിൽ കാട്ടാന ശല്ലൃം രൂക്ഷമായി തുടരുന്നു.ചാലക്കുടി. നിയോജകമണ്ഡലത്തിലെ മലയോരപ്രദേശങ്ങളായ മോതിരക്കണ്ണി,പീലാർമുഴി’ തുമ്പൂർമുഴി,വെട്ടിക്കുഴി,കോട്ടാമല’ പച്ചക്കാട്, വെറ്റിലപ്പാറ, മുണ്ടൻമാണി, ചിക്ലായി, ചൂളക്കടവ്, മുതലായ പ്രദേശങ്ങളിൽ കാട്ടാന വ്യാപകമായി കൃഷികൾ  നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

മുന്നാഴ്ച മുൻപ് പീലാർമുഴിയിൽ കാട്ടാന വയോധികനെ തുമ്പിക്കൈ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷവും കാട്ടാനയുടെ ശല്ലൃം തുടന്ന് കൊണ്ടിരിക്കയാണ്. രണ്ട് ദിവസം മുൻപ് ‘ വെട്ടിക്കുഴിയിൽ പരിയാരം ആനമല കൂട്ടുകക്ഷി സംഘം സ്ഥലത്ത് കാട്ടാന കൂട്ടമായി വന്ന് വാഴ,കവുങ്ങ്, തെങ്ങ്, റംബൂട്ടാൻ എന്നിവ നശിപ്പിച്ചു. സൗരോർജ്ജവേലിയും മരം തട്ടിയിട്ട് നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ ആനയുടെ സമീപനം ഉണ്ടെന്ന് വനം വകുപ്പ്  മുന്നറിയിപ്പ് നൽക്കുന്നുണ്ടെങ്കിലും അവയെ തുരത്തുവാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.

ശാശ്വതമായ പരിഹാരത്തിന് വനാതിർത്തിയിൽ 10കീ.മീ.ഫെൻസിങ്ങ് ജോലി പൂർത്തികരിച്ചുവെങ്കിലും ഇനി 7കീ.മീ.ദൂരം കൂടി നിർമ്മാണ ജോലി ചെയ്യുവാൻ ബാക്കി ഉണ്ടെന്ന് പറയപ്പെടുന്നു.    ഫെൻസിങ്ങ് ജോലിപൂർത്തിയാക്കാൻ അഞ്ചു മാസം കൂടി കാലാവധി കരാറുകാരന് ഉണ്ടെന്ന് പറയുന്നു.കാട്ടാന നാട്ടിൽ ഇറങ്ങാതെ സംരക്ഷിക്കേണ്ട ചുമതല വനം വകുപ്പിനുണ്ടെങ്കിലും അവയെ ജനവാസമേഖലയിൽ നിന്ന് തുരത്തന്നതിൽ അധികൃതർക്ക് സാധിക്കുന്നില്ല.

.

Recent News

Advertisement
WhiteswanTV Footer