കൊച്ചി: കോലഞ്ചേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ആസ്സാം സ്വദേശി റഷീദുൾ ഇസ്ലാം ആണ് പിടിയിലായത്.
ഡിസംബർ 24ന് ആയിരുന്നു സംഭവം നടന്നത്. കോലഞ്ചേരിയിലെ ലിസ ഫാഷൻ എന്ന തുണിക്കടയിൽ കയറി ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച ശേഷം കോതമംഗലം ഇരുമലപ്പടിയിൽ ആളില്ലാത്ത വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി.
ഡി.വൈ.എസ്.പി വി.ടി ഷാജൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.എൽ ജയൻ, സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി. ശശിധരൻ, ബിജു ജോൺ, എ.എസ്.ഐ വി.എ ഗിരീഷ്, സീനിയർ സി.പി.ഒമാരായ അഖിൽ, റിതേഷ്, സന്ദീപ് എന്നിവരാണ് പ്രതിയെ അതിസാഹസികമായി പിടികൂടിയത്.






