Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഡി സതീശന് പിന്തുണയുമായി പിവി അൻവര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയിൽ വിദേശനാണയ ചട്ടലംഘനം നടന്നുവെന്ന ആരോപണം ഉയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ ചെയ്ത വിജിലൻസ് നീക്കത്തിനെതിരെ യുഡിഎഫ് അസോസിയേറ്റ് അംഗം പി.വി. അൻവർ പരസ്യ പിന്തുണ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിനെതിരെ നീങ്ങുന്നതെന്ന് അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് നടക്കുന്ന നടപടികളെ ശക്തമായി ചെറുക്കാൻ താനും തന്റെ പാർട്ടിയും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ എതിരാളികൾക്കെതിരെ കേസുകളും അന്വേഷണങ്ങളും ആരോപണങ്ങളും ഉയരുന്നത് പതിവാണെന്നും, ഇക്കാര്യം നന്നായി അറിയുന്നവരിൽ മുൻപന്തിയിലാണ് താനെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനുമെതിരായ ഏതൊരു ആക്രമണത്തെയും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer