Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവാതിര മഹോത്സവം  ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മോതിരക്കണ്ണി:അതിപുരാതനമായ മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം  ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകളിൽ രുദ്രാഭിഷേകവും  ,അന്നമനട മുരളീധരമാരാർ അവതരിപ്പിച്ച മേജർ സെറ്റ് പഞ്ചവാദ്യവും അരങ്ങേറി. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു.

വൈകിട്ട്  നിറമാല ചുറ്റളക്ക്  വിവിധ ക്ഷേത്രങ്ങളിൽ നിന്നായി നാമജപ–വാദ്യമേളങ്ങളുടെ  അകമ്പടിയോടെ താലംവരവ് നടന്നു. മാരാംകോട് ശ്രീ ദുർഗ്ഗ – ശ്രീ ഭദ്രകാളി ക്ഷേത്രം, ശ്രീ അന്നപൂർണ്ണേശ്വരി – ശ്രീ ഭദ്രകാളി ക്ഷേത്രം കാരാപ്പാടം, മനപ്പറമ്പ് ഭഗവതി ക്ഷേത്രം കിഴക്കേ കുറ്റിച്ചിറ, ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ട്രസ്റ്റ് കിഴക്കേ കുറ്റിച്ചിറ, പഴയകുളംപാറ ശ്രീ ധർമ്മശാസ്താ ക്ഷേത്രം കുണ്ടുകുഴിപ്പാടം, ശ്രീ അന്നപൂർണ്ണേശ്വരി – ശ്രീ ഭദ്രകാളി ക്ഷേത്രസമിതി കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ, കണ്ണൂക്കാടൻ ശ്രീ വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം മോതിരക്കണ്ണി, മോതിരക്കണ്ണി ശ്രീ രക്തേശ്വരി – അന്നപൂർണ്ണേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് താലംവരവ് ഉണ്ടായിരുന്നത്.

പ്രസിഡൻ്റ് കെ. വി. ബാലകൃഷ്ണൻ,സെക്രട്ടറി എൻ. കെ. മുരളീധരൻ ,ദേവസ്വം സെക്രട്ടറി ടി. എസ്. ശിവദാസൻ,മാതൃസമിതി പ്രസിഡൻ്റ് സീന ദേവദാസ്, ഖജാൻജി കെ. എസ്. ശ്രീകുമാർ, പിസി ജയേഷ്, ‘ബീന ടീച്ചർ എന്നിവർ മഹോത്സവത്തിന് നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer