തൃശ്ശൂർ: മാള മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ മാള പോലീസ് അറസ്റ്റ് ചെയ്തു.
പുത്തൻചിറ പുളിയിലക്കുന്ന് സ്വദേശികളായ കാക്കനാടൻ വീട്ടിൽ സനീഷ് (40 വയസ്സ്), മതിയത്ത് വീട്ടിൽ (അക്ഷയ് 30) വയസ്സ് എന്നിവരാണ് അറസ്റ്റിലായത്.പുത്തൻചിറ കണ്ണികുളങ്ങര സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ മുഹമ്മദ് സെയ്തർ (20 വയസ്സ്) നും സുഹൃത്ത് ഹാരിസിനുമാണ് മർദ്ദനമേറ്റത്.
പുത്തൻചിറ മങ്കിടിയിലുള്ള സുഹൃത്ത് ഹാരിസിന്റെ വീടിന് മുൻവശത്തെ റോഡിൽ വെച്ചായിരുന്നു സംഭവം. മുഹമ്മദ് സെയ്തറിന്റെ സുഹൃത്തായ കൊല്ലാട്ട് വീട്ടിൽ ഹാരിസും പ്രതികളിലൊരാളും തമ്മിൽ നേരത്തെയുണ്ടായിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
റോഡിലൂടെ പോവുകയായിരുന്ന മുഹമ്മദ് സെയ്തറിനെയും ഹാരിസിനെയും സൽമാൻ ഫാരിസിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് സെയ്തറിന്റെ കൈവശമുണ്ടായിരുന്ന ഹെൽമെറ്റ് പിടിച്ചുവാങ്ങി തലയുടെ പിൻഭാഗത്ത് അടിക്കുകയും കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ബലമായി വാങ്ങി നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു.
സനീഷിന് മാള കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധ ശ്രമ കേസും ഒരു അടിപിടികേസും അടക്കം നാല് ക്രിമിനൽ കേസുകളുണ്ട്. അക്ഷയ് മാള പോലീസ് സ്റ്റേഷനിൻ ലഹരിക്കടിമപ്പെട്ട് പൊതു ജനശല്യമുണ്ടാക്കിയതിന് 2 ക്രിമിനൽ കേസുകളിലെ പ്രതിയാണ് പരിക്കേറ്റ മുഹമ്മദ് സെയ്തർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത മാള പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
മാള പോലീസ് സ്റ്റേഷനിൻ ഇൻസ്പെക്ടർ സജിൻ ശശി, സബ്ബ് ഇൻസ്പെക്ടർ പി. എം. റഷീദ് , ജി എസ് ഐ മാരായ മുഹമ്മദ് ബാഷി , വിനോദ് കുമാർ എം. എസ്.എ എസ് ഐ ഷാലി ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസറായ ഷറഫുദീൻ, ദിബീഷ് പി.ഡി., വഹദ് ടി. ബി, ജിബിൻ കെ കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.










