തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചന്ദ്രിക പത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാര്‍ മരിച്ചു. തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. കാരയ്ക്ക മണ്ഡപത്തിന് സമീപം ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗോപകുമാറിനൊപ്പം ഉണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




