ആലപ്പുഴ: ചേർത്തല–തണ്ണീർമുക്കം റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേർക്ക് പരിക്ക്. ചേർത്തലയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാർ സീറ്റിൽ നിന്നും തെറിച്ചുവീണും മുന്നിലെ സീറ്റിലിടിച്ചുമാണ് പരിക്കേറ്റത്.



