Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം 13 തീയതി കൊടിയേറും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി.മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് 13 തീയതി ചൊവ്വാഴ്ച കൊടിയേറി 20 തീയതി ആറാട്ടോടെ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴാച രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, ചീനിക്കല്‍ നാരായണ സമിതിയുടെ നാരായണ പാരായണീയം.കളഭാഭിഷേകം, ഉച്ചതിരിഞ്ഞ് 4 മണിക്ക് കൊടിക്കയറും കൊടിക്കൂറയും മുരിങ്ങൂര്‍ ഐക്കരപറമ്പില്‍ നന്ദു സജി അനന്തു സജി എന്നിവരുടെ വീട്ടില്‍ നിന്നും എഴുന്നുള്‌ളിച്ച് കൊണ്ടു വരുന്നു.

ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് കൊടിയേറ്റ് സദ്യ,പഞ്ചാരിമേളം,ജനുവരി 14 ദീപാരാധന, അന്നദാനം രാത്രി 8 മണിക്ക് നാഗാരാജാവിനും നാഗയക്ഷിക്കും കളമെഴുത്തും പാട്ടും, 15 തീയതി കീഴ്ക്കാവില്‍ താലപ്പൊലി, ദീപാരാധന,വൈകിട്ട് 6.40ന് താലം വരവ്, മരിങ്ങൂര്‍ കെപിഎംഎസ് ശാഖയുടെ ആഭിമുഖ്യത്തില്‍ ഓഫീസ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പിടിയോടെ പുറപ്പെട്ട് കീഴ്ക്കാവിലെത്തുന്നു

തുടര്‍ന്ന് മുടിയാട്ടവും, ശിങ്കാരിമേളം, നാടന്‍ പാട് കൊട്ടും കളിയും 16 തീയതി ദീപാരാധനക്ക് ശേഷം,അന്നദാനം തുടര്‍ന്ന് തിരുവനന്തപുരം സൗപര്‍ണ്ണിക അവതരിപ്പിക്കുന്ന താഴ് വാരം,17 തീയതി ദീപാരാധന അന്നദാനം വൈകിട്ട് 6.30ന് വലിയ നിറമാല മഹാഭഗവതി സേവ, മുഴുവന്‍ ഭക്ത ജനങ്ങളും പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നടക്കും.18 രാവിലെ 9 മണിക്ക് നവഗ്രഹ ശാന്തി ഹോമം ദീപാരധന തുടര്‍ന്ന് ആനചമയ പ്രദര്‍ശനം, രാത്രി 7 മണിക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് താലം വരവ്, തുടര്‍ന്ന അന്നദാനം, 19 തിങ്കളാഴ്ച മഹോത്സവം രാവിലെ നടതുറക്കല്‍ ഉഷപൂജ, വിശേഷാല്‍ പൂജകള്‍, രാവിലെ 8 മണിക്ക് മുരിങ്ങൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിന്നും മര്‍ച്ചന്റസ് അസോസിയേഷന്‍ ഒരുക്കുന്ന പന്തലില്‍ നിന്നും ആരംഭിച്ച് 11 മണിക്ക് തിരിച്ചെത്തുന്നു.

തുടര്‍ന്ന് മേളം, അമൃതഭോജനം, വൈകിട്ട് 3.30ന് ഗജപുജ. ഉച്ചതിരിഞ്ഞ് 4 മണിക്ക് പകല്‍പ്പൂരം റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്ന് ആരംഭിക്കും പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ പാണ്ടിമേളത്തിന് നേതൃത്വം നല്‍ക്കും. കുടമാറ്റം, വൈകിട്ട് 7.30ന് ദീപാരാധന, തുടര്‍ന്ന് മുരിങ്ങൂര്‍ ബ്രദേഴ്‌സ് സുജിത്ത് ശിവന്‍,ശ്രീജിത്ത് ശിവന്‍ നയിക്കുന്നു.പള്ളിവേട്ട, ശ്രീഭൂത ബലി, പള്ളിവേട്ട, പള്ളി നിദ്ര, 20 ചൊവ്വാഴ്ച പള്ളിയണര്‍ത്തല്‍ ഉച്ചതിരിഞ്ഞ് മൂന്നരക്ക് ആറാട്ട് പുറപ്പാട്, വൈകിട്ട് അഞ്ചര ആറാട്ട് ബലി, ആറാട്ട് (സനാതന പുരം ക്ഷേത്രം കടവില്‍ നടക്കും. തെയ്യം,ആറാട്ട് തിരിച്ചെഴുന്നുള്ളിപ്പ് ക്ഷേത്രത്തില്‍ ആറാട്ട് കഞ്ഞി. ആറാട്ട വിളക്ക് പുലര്‍ച്ചെ വലിയ ഗുരുതി കൊടിയറിക്കല്‍.

എന്നിവയാണ് പ്രധാന പരിപാടികള്‍ പ്രസിഡന്റ് കെ.എന്‍.വിശാലാക്ഷന്‍, സെക്രട്ടറി ഇ.വി.മുരളി, ഖജാന്‍ജി ശെല്‍വന്‍ പണിക്കശ്ശേരി, വൈസ് പ്രസിഡന്റ് രഘു അറക്കല്‍, ജനറല്‍ കണ്‍വീനര്‍ ഇ.കെ.പരമേശ്വരന്‍, കണ്‍വീനര്‍ പി.പി.സുബ്രഹ്‌മണ്യന്‍, മാതൃസമതി പ്രസിഡന്റ് ഷൈലജ ബാലന്‍, കണ്‍വീനര്‍ അരവിന്ദാക്ഷന്‍ കണ്ണായി എന്നിവര്‍ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix