മലപ്പുറം: എ.എം എൽ.പി എസ് ക്ലാരി (ഓട്ടുപാറപ്പുറം) സ്കൂളിൽ കല്പകഞ്ചേരി സിഐയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ , സൈബർ സെക്യൂരിറ്റി ക്ലാസ് നടന്നു .പ്രസ്തുത യോഗം കൽപ്പകഞ്ചേരി സിഐ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൽ എസ് എസ് വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും,പെരുമണ്ണ ക്ലാരി പി എച്ച് സിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കുകയുണ്ടായി.
ജപ്പാൻ ജ്വരം,മസ്തിഷ്ക ജ്വരം എന്നിവയുടെ വാക്സിനേഷനെ പറ്റിയുള്ള സംശയങ്ങൾക്കുള്ള മറുപടിയും രക്ഷിതാക്കൾക്ക് ലഭിച്ചു. കോട്ടയ്ക്കൽ പോസ്റ്റൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസിൻ്റെ ഭാഗമായി സ്കൂളിൽ വച്ച് ഒരു ആധാർ അപ്ഡേഷൻ ക്യാമ്പും നടത്താൻ തീരുമാനമായി. ഹരിത വിദ്യാലയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി എല്ലാ രക്ഷിതാക്കളും സ്കൂളിലേക്ക് ഓരോ സ്റ്റീൽ ഗ്ലാസ് വീതം സ്പോൺസർ ചെയ്തു.
പ്രസ്തുത യോഗത്തിൽ ഹെഡ്മാസ്റ്റർ കെ വി മുജീബ് സ്വാഗതവും പിടിഎ പ്രസിഡൻറ് മാലിക് എം സി അധ്യക്ഷനും, പിടിഎ വൈസ് പ്രസിഡൻറ് മൊയ്തീൻ നിസാമി,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ അലി വടക്കൻ ,റാഫി സി.കെ എന്നിവരും സന്നിഹിതരായി .യോഗത്തിൽ എത്തിച്ചേർന്ന എല്ലാ രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി ,സ്റ്റാഫ് സെക്രട്ടറി ശിഹാബ് മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.






