കോഴിക്കോട് : കോഴിക്കോട് ജില്ലാ പഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് നടത്തുന്ന വോളിബോൾ മാത്സരങ്ങൾ ഇന്നും നാളെയുമായി ( ജനുവരി 17, 18. ശനി ഞായർ ദിവസങ്ങളിൽ) കുട്ടമ്പൂർ ഹെക്സാസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്നു.
ശനിയാഴ്ച രാവിലെ 9.30 മണിക്ക് കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പതാക ഉയർത്തി മത്സരം ആരംഭിക്കുകയും, വൈകുന്നേരം ജില്ലാ പഞ്ചായത്ത് മെമ്പർ ബലമാണി ടീച്ചറുടെ ആധ്യക്ഷതയിൽ പ്രസിഡന്റ് മില്ലി മോഹനൻ ഉത്ഘാടനം നിർവഹിക്കും. ജനറൽ കൺവീനർ മുസ്തഫമാസ്റ്റർ, ജില്ലാ ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, എന്നിവർ പങ്കെടുക്കും.




