പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ രണ്ടു മണിക്കൂറിലധികം നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്.
മൂന്നാമത്തെ കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എംഎൽഎയ്ക്കെതിരെ തുടർച്ചയായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്ന് എസ്ഐടി ആവശ്യപ്പെട്ടു.
അതേസമയം, പരാതിക്കാരിയുടെ ചാറ്റ് രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെയാണുണ്ടായതെന്നും അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു.




