സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പ്രമുഖ ഹിന്ദി ചെറുകഥാകൃത്തായ മമ്താ കാലിയയ്ക്കും, മണിപ്പൂരി എഴുത്തുകാരി അരംബം ഓങ്ബി മെംചൗബിക്കും ആകാശ്ദീപ് പുരസ്‌കാരം

ഡല്‍ഹി: സാഹിത്യലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അമര്‍ ഉജാലയുടെ 2025-ലെ ഏറ്റവും ഉയര്‍ന്ന ‘ശബ്ദ് സമ്മാന്‍’ ആയ ‘ആകാശ്ദീപ്’ പുരസ്‌കാരം ഹിന്ദി വിഭാഗത്തില്‍ പ്രമുഖ ഹിന്ദി ചെറുകഥാകൃത്ത് മമ്താ കാലിയയ്ക്കും, ഹിന്ദിയേതര ഇന്ത്യന്‍ ഭാഷകളുടെ വിഭാഗത്തില്‍ പ്രശസ്ത മണിപ്പൂരി എഴുത്തുകാരി അരംബം ഓങ്ബി മെംചൗബിക്കും സമ്മാനിക്കും.


1975നെ അന്താരാഷ്ട്ര വനിതാവര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. 2025, അതിന്റെ സുവര്‍ണ ജൂബിലി വര്‍ഷമാണ് 2026-നെ കാര്‍ഷിക മേഖലയിലെ സ്ത്രീകളുടെ സംഭാവനകള്‍ക്കായി സമര്‍പ്പിക്കാനും ഐക്യരാഷ്ട്രസഭ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഈ രണ്ട് വനിതാ എഴുത്തുകാരെ ആദരിക്കുന്നത് ശ്രദ്ധേയമാണ്.

അഞ്ചു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശംസാ ഫലകവും ഗംഗാ പ്രതിമയുമാണ് പുരസ്‌കാരം. മറ്റ് 5 പേരെ കൂടി ഈ വര്‍ഷത്തെ മികച്ച സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

പോസ്റ്റ്‌കോളോണിയല്‍ ചിന്തയിലേക്കും വനിതാ വ്യക്തിത്വത്തിലേക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന തന്റെ രചനകളിലൂടെ മണിപ്പൂരി സാഹിത്യത്തില്‍ അപൂര്‍വമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അരംബം ഓങ്ബി മെംചൗബി. ഡോ. തൗനോജം ചാനു ഇബെംഹാല്‍ എന്ന പേരില്‍ 1957 ജനുവരി 1-നാണ് അവര്‍ ജനിച്ചത്. മെയ്‌തേയ് പുരാണങ്ങളെ ആസ്പദമാക്കിയുള്ള രചനകളിലൂടെ പ്രശസ്തയായ അവര്‍ സമകാലിക മണിപ്പൂരി സാഹിത്യലോകത്തെ കരുത്തുറ്റ ശബ്ദമാണ്.

ഹിന്ദിയിലെ പരമോന്നത ബഹുമതിയായ ‘ആകാശ്ദീപ്’ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട മമ്താ കാലിയ 1940 നവംബര്‍ 2ന് ജനിച്ചത്. ഫെമിനിസത്തിന്റെ ആദ്യകാല തരംഗങ്ങള്‍ ഉയര്‍ന്നുവന്ന കാലഘട്ടത്തില്‍ തന്നെ തന്റെ രചനകളിലൂടെ അവര്‍ ഒരു പുതിയ പാത സൃഷ്ടിച്ചു. പന്ത്രണ്ടിലധികം ശ്രദ്ധേയ കൃതികള്‍ രചിച്ചിട്ടുള്ള അവര്‍, മധ്യവര്‍ഗ്ഗത്തിന്റെ സങ്കീര്‍ണതകള്‍ക്കും സ്ത്രീ സ്വത്വത്തിനായുള്ള പോരാട്ടത്തിനും കരുത്തുറ്റ ശബ്ദം നല്‍കിയ എഴുത്തുകാരിയായി അറിയപ്പെടുന്നു.

ആകാശ്ദീപ് പുരസ്‌കാരത്തിന് കീഴില്‍ ഹിന്ദിക്ക് പുറമെ കന്നഡ, മറാത്തി, ബംഗാളി, ഒഡിയ, മലയാളം, ഗുജറാത്തി ഭാഷകളിലെ സാഹിത്യ സംഭാവനകളും മുമ്പ് ആദരിക്കപ്പെട്ടിട്ടുണ്ട്; ഈ വര്‍ഷം മണിപ്പൂരി ഭാഷയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഹിന്ദിയേതര ഇന്ത്യന്‍ ഭാഷകളില്‍ ഗിരീഷ് കര്‍ണാട്, ഭാല്‍ചന്ദ്ര നമദേ, ശംഖ ഘോഷ്, പ്രതിഭാ റായ്, എം. ടി. വാസുദേവന്‍ നായര്‍, സിതാന്‍ഷു യശശ്ചന്ദ്ര എന്നിവര്‍ ബഹുമതി നേടിയിട്ടുണ്ട്. ഹിന്ദി വിഭാഗത്തില്‍ നാംവര്‍ സിംഗ്, ഗ്യാന്‍രഞ്ജന്‍, വിശ്വനാഥ് ത്രിപാഠി, ശേഖര്‍ ജോഷി, വിനോദ് കുമാര്‍ ശുക്ല, ഗോവിന്ദ് മിശ്ര എന്നിവര്‍ക്ക് ആകാശ്ദീപ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.അമര്‍ ഉജാല ശബ്ദ് സമ്മാന്‍ 25ന്റെ ഭാഗമായി 2024ല്‍ പ്രസിദ്ധീകരിച്ച മികച്ച ഹിന്ദി കൃതികള്‍ക്കുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement