സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അറബിഭാഷാ പഠനം കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന തൊഴിൽ-സാംസ്കാരിക സാധ്യതകൾ പ്രയോജനപ്പെടുത്താൻ അറബിഭാഷാ പഠനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) മലപ്പുറം ജില്ലാ സമ്മേളനം ചെമ്മാട് കോ-ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്.

മാറുന്ന ലോകത്തിനനുസരിച്ച് പഠനരീതികളിലും നൈപുണ്യ വികസനത്തിലും അധ്യാപകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശനിയാഴ്ച നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ.ടി. ഹമീദലി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമ്മേളനത്തിന്റെ ഉദ്ഘാടനം പി.കെ. അബ്ദുൽ ഹമീദ് എം.എൽ.എ നിർവ്വഹിച്ചു. കെ.എ.ടി.എഫ് ജില്ലാ ജനറൽ സെക്രട്ടറി എം.പി. ഫസൽ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. ടി.പി.എം ബഷീർ ഭാഷാ ‘അനുസ്മരണ പ്രഭാഷണം നടത്തി.

ഇസ്ഹാഖ് കാരാട്ട്, പ്രോഗ്രാം കൺവീനർ മുനീർ താനാളൂർ, ടി.പി. അബ്ദുൽ ഹഖ്, കുഞ്ഞിപ്പ മാസ്റ്റർ, ലത്തീഫ് മംഗലശേരി, കെ.എം. ഷാഫി , സുബൈദ ടീച്ചർ, യു.എ.റസാഖ്, സുഫ് യാൻ അബ്ദുസലാം , ടി.ടി. മുഹമ്മദ് ഷഫീഖ്, കെ.എ അനീസ് , ഷബീർ മുളമ്പാറ, പി.കെ. സിയാദ്, സി.പി. മുഹമ്മദ് കുട്ടി, ടി.സി. അബ്ദുൽ ലത്തീഫ്, സി.എം സജീബ്, കെ.പി. വഹീദ , സ്ഥത്തറലി വളരാടൻ, എം.ഫൈറൂസ് , എ.പി. സുബൈർ മുഹ്സിൻ ,അൻവർ സാദത്ത്,ഫറഫുദ്ധീൻ ഹസ്സൻ,കെ.ശലബി അഹമ്മദ്, എം.പി. ബുഷ്റ, മുസ്തഫ കോഴിച്ചെന, സി.എച്ച് ഷമീർ,ജാബിർ മുഹ്‌യുദീൻ,വി. ഹൈദറലി, മുജീബ് റഹ്മാൻ ചുള്ളിപ്പാറ, കെ. മുഹമ്മദ് അഷ്റഫ്, എം.ടി. റഷീദ്, ഹുസൈൻ പാറാൽ , എം.എൻ റഫീഖ്, എം.പി. മൻസൂർ, ഒ. ഹാരിസ്, കെ ഹബീബ , മുജാഹിദ് പനക്കൽ,പി.പി. അബ്ദുൽ നാസർ, എം.പി. അബ്ദുൽ സലാം തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നായി നൂറുകണക്കിന് അറബി അധ്യാപകർ സമ്മേളനത്തിൽ പങ്കെടുത്തു. ഭാഷാ പഠനത്തിലെ പുതിയ പ്രവണതകളും അധ്യാപകർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യുന്ന വിവിധ സെഷനുകൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement