മലപ്പുറം: റോഡിൽ നിന്ന് ലഭിച്ച വിലയേറിയ സ്വർണ്ണാഭരണം യാതൊരു സ്വാർത്ഥതയും കൂടാതെ ഉടമസ്ഥർക്ക് തിരികെ ഏൽപ്പിച്ച് കുഞ്ഞിൻ്റെ പുരക്കൽ സുഹറ നമ്മുടെ സമൂഹത്തിന് മുന്നിൽ സത്യസന്ധതയുടെയും മാനുഷികതയുടെയും മികച്ച ഉദാഹരണമായി മാറി. ലഭിച്ച സ്വർണ്ണാഭരണം ഡിവിഷൻ കൗൺസിലറും താനൂർ നഗരസഭ ചെയർപേഴ്സൺ നെസ്‌ല ബഷീറിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥർക്ക് തിരികെ നൽകുകയായിരുന്നു.
ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള നല്ല മനസ്സും ഉത്തരവാദിത്തബോധവും ഉള്ള വ്യക്തികൾ സമൂഹത്തിന് വലിയ കരുത്താണ്. സുഹറയുടെ ഈ പ്രവൃത്തി യുവതലമുറയ്ക്കും സമൂഹത്തിനും വലിയ പ്രചോദനമാണ്. നല്ല പ്രവൃത്തികൾ എന്നും മറക്കപ്പെടാതെ നിലനിൽക്കും.സത്യസന്ധതയാണ് ഏറ്റവും വലിയ സമ്പത്ത്. സുഹറയ്ക്ക് ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത്തരം നല്ല മനുഷ്യരെ നമുക്ക് ആദരിക്കാം, പിന്തുണക്കാം.






