തൃശ്ശൂർ: ദേശീയപാതയില്‍ ചിറങ്ങരയില്‍ അടിപ്പാതയുടെ അപ്രോച്ച് റോഡിന്റെ സൈഡ് ഭിത്തിയിടിഞ്ഞു വീണു.ഒഴിവായത് വലിയ അപകടം.നിര്‍മ്മാണ കമ്പനിയുടെ അനാസ്ഥയാണ് ഭിത്തികള്‍ ഇടിഞ്ഞു വീഴാന്‍ കാരണം.നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കുവാന്‍ ബന്ധപ്പെട്ട ദേശീയപാതയുടേയോ നിര്‍മ്മാണ കമ്പനിയുടെയോ ഉദ്യോഗസ്ഥരൊന്നും തന്നെ നിര്‍മ്മാണ സ്ഥലത്തില്ലാത്ത അവസ്ഥയാണ്.സൈഡ് ഭിത്തി നിര്‍മ്മിക്കുന്ന ക്രോണ്‍ക്രീറ്റ് സ്ലാബ്ബ് നിർമ്മാണത്തിനിടയിൽ മുകളില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.സംഭവം നടക്കുമ്പോൾ വാഹനങ്ങൾ ഒന്നും വരാതിരുന്ന കാരണം വലിയ അപകടം ഒഴിവായി.സംഭവത്തെ തുടർന്ന് എറണാകുളം ഭാഗത്തേക്ക് വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു കൊണ്ടിരിക്കുകയാണ്.
അഞ്ചാം തീയതി നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുമ്പോള്‍ ജെസിബിയുടെ കൈ കണ്ടെയ്‌നര്‍ ലോറിയിടിച്ചത്തിനെ തുടര്‍ന്ന് സൈഡ് ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കാതെ അറ്റകുറ്റ പണികള്‍ നടത്തി മണ്ണു നിറക്കുന്നത് തുടരുകയായിരുന്നു.കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ഭാഗത്തെ സ്ലാബുകള്‍ നിര്‍മ്മാണത്തിലെ അപാകതയെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ചിരുന്നു.കണ്ടെയ്‌നര്‍ ലോറിയിടിച്ച് തകരാറിലായ സ്ലാബിന് സമീപത്തായി മുകളില്‍ സ്ഥാപിച്ച സ്ലാബാണ് റോഡിലേക്ക് വീണത്,.സ്ലാബ് വീണ സമയത്ത് സര്‍വ്വീസ് റോഡിലൂടെ എറണാക്കുളം ഭാഗത്തേക്ക് വാഹനങ്ങളൊന്നും വരാതിരുന്നതാണ് വലിയ അപകടം ഒഴിവാകിയത്.
സുരക്ഷയൊന്നും ഒരുക്കാതെയും നിര്‍മ്മാണ ജോലികള്‍ നിരീക്ഷിക്കുവാന്‍ ഉദ്യോഗസ്ഥരൊന്നും ഇല്ലാതെയും നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തോന്നിയതു പോലെയാണ് നിര്‍മ്മാണം നടക്കുന്നത് ഒരു വശത്തു കൂടി നിര്‍മ്മാണം നടത്തുകയും അപാകതയെ തുടര്‍ന്ന് പൊളിച്ച് മാറ്റി പണിയുന്നതും ചിറങ്ങരയില്‍ നിത്യ സംഭവമായിരിക്കു’.രണ്ട് വശങ്ങളിലേയും സംരക്ഷണ ഭിത്തികളും ശരിയായ രീതിയില്‍ അല്ല നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
സ്ലാബുകള്‍ വീണ സ്ഥലത്തും സ്ലാബുകള്‍ എടുക്കുന്ന ഭാഗത്തും എപ്പോള്‍ വേണങ്കിലും മണ്ണ് ഇടിഞ്ഞ് താഴേക്ക് വീഴാവുന്ന അവസ്ഥയായിട്ടും സുരക്ഷയൊരുക്കാന്‍ നിര്‍മ്മാണ കമ്പനി തയ്യാറാവുന്നില്ല.






