സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാനഡയില്‍ ഇന്ത്യന്‍ വംശജനെ വെടിവച്ച് കൊന്നു: പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്ന് സംശയം

ബ്രിട്ടീഷ് കൊളംബിയ: കാനഡയില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ച് കൊലപ്പെടുത്തി. ദില്‍രാജ് ഗില്‍ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബിയിലാണ് സംഭവം. പ്രദേശത്ത് ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി നടന്ന ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസ് സംശയിക്കുന്നു. ജനുവരി 22 ന് പ്രാദേശിക സമയം വൈകിട്ട് അഞ്ചരയോടെയാണ് ദില്‍രാജ് ഗില്‍ കൊല്ലപ്പെട്ടതെന്ന് കനേഡിയന്‍ മൗണ്ടഡ് പൊലീസ് പറഞ്ഞു.

വെടിയൊച്ചക്ക് പിന്നാലെ സ്ഥലത്തെത്തിയ പൊലീസാണ് ദില്‍രാജിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വെടിവെപ്പ് നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കിലോമീറ്ററുകള്‍ അകലെ ഒരു പൊലീസ് വാഹനം തീപിടിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദില്‍രാജിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു.

സംഭവത്തില്‍ നേരില്‍ക്കണ്ടവരോടും സിസിടിവി ദൃശ്യങ്ങള്‍ കൈയ്യിലുള്ളവരോടും അന്വേഷണവുമായി സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ നഗ്നത പ്രദർശനം; 2 പേർ പിടിയിൽ

തൃശ്ശൂർ: പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ ചട്ടിക്കല്‍ വീട്ടില്‍ പ്രകാശന്‍ (49), കൊണ്ടാകവളപ്പില്‍ വീട്ടില്‍

Read More »

പ്രതിസന്ധിയിൽ ശ്രീനിവാസന്റെ പ്രവാസസ്വപ്നം; പോലീസ് വെരിഫിക്കേഷനിൽ ആളുമാറി

കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി

Read More »

റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വൈറ്റിലയിൽ

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്ത് നിന്ന് മൊബൈൽ

Read More »

വിജയ്‌യുടെ ടിവികെയും പൊലീസും തമ്മിൽ യോഗ അനുമതി വൈകിയെന്ന് ആരോപിച്ച് വാക്പോര്

ചെന്നൈ: ടിവികെ അധ്യക്ഷൻ നടൻ വിജയ്‌യുടെ വെല്ലൂർ യോഗത്തെ ചൊല്ലി തമിഴ്‌നാട്ടിൽ ടിവികെ -പൊലീസ് തർക്കം രൂക്ഷമാകുന്നു. വെല്ലൂരിൽ പാർട്ടി പരിപാടിക്ക് അനുമതി വൈകിച്ചുവെന്ന ടിവികെ നേതാക്കളുടെ ആരോപണം തള്ളി വെല്ലൂർ പൊലീസ്. ഫെബ്രുവരി

Read More »

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പൊലീസിന്റെ സംശയം. സമീപത്ത് നിന്ന് മൊബൈൽ

Read More »

വലിയങ്ങാടിയില്‍ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ചവരുടെ സംസ്കാരം ഇന്ന്

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളായ അത്തോളി സ്വദേശികളായ ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍ എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍

Read More »
Advertisement