Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബേസില്‍ ജോസഫ്- എല്‍ കെ അക്ഷയ് കുമാര്‍- വിഘ്നേഷ് വടിവേല്‍ ചിത്രം ‘രാവടി’ ഫസ്റ്റ് ലുക്കും ക്യാരക്ടര്‍ ഗ്ലിമ്പ്സും പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ക്യാരക്ടര്‍ ഗ്ലിമ്പ്സും പുറത്ത്. ബേസില്‍ ജോസഫ്- എല്‍ കെ അക്ഷയ് കുമാര്‍ ടീം പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘രാവടി’. നവാഗതനായ വിഘ്നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. റോക്ക്സ്റ്റാര്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ ടൈറ്റില്‍, ഫസ്റ്റ് ലുക്ക്, ക്യാരക്ടര്‍ ഗ്ലിംപ്‌സ് എന്നിവ പുറത്തു വിട്ടത്. തമിഴിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന ചിത്രം സമ്മര്‍ റിലീസായി തീയേറ്ററുകളില്‍ എത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ പാകത്തിന് ഒരുങ്ങുന്ന ഈ ഫണ്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാണം എല്‍ കെ വിഷ്ണു.

ബേസില്‍ ജോസഫ്. എല്‍ കെ അക്ഷയ് കുമാര്‍ എന്നിവര്‍ കൂടാതെ ജോണ്‍ വിജയ്, സത്യന്‍, ജാഫര്‍ സാദിഖ്, നോബിള്‍ കെ ജെയിംസ്, അരുണാചലേശ്വരന്‍ പി. എ., ഷരീഖ് ഹസ്സന്‍, നടി ഐശ്വര്യ ശര്‍മ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സിറൈ’ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എല്‍ കെ അക്ഷയ് കുമാര്‍. ഒരു സമ്പൂര്‍ണ്ണ കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബേസില്‍ ജോസഫ്, L.K. അക്ഷയ് കുമാര്‍, ജാഫര്‍ സാദിഖ്, നോബിള്‍ കെ. ജെയിംസ്, അരുണാചലേശ്വരന്‍ എന്നിവരുടെ വ്യത്യസ്തമായ ലുക്കുകള്‍ ഇതിനോടകം ആരാധകരില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ഛായാഗ്രഹണം – ലിയോണ്‍ ബ്രിട്ടോ, സംഗീതം- ജെന്‍ മാര്‍ട്ടിന്‍, എഡിറ്റിംഗ്- ഭരത് വിക്രമന്‍, കലാസംവിധാനം- പി എസ് ഹരിഹരന്‍, വസ്ത്രങ്ങള്‍ – പ്രിയ, എക്‌സികുട്ടീവ് പ്രൊഡ്യൂസഴ്‌സ്- കെ അരുണ്‍, മണികണ്ഠന്‍, പിആര്‍ഒ- ശബരി

PRO Sabari

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer