സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ക്യാരക്ടര്‍ ഗ്ലിമ്പ്സും പുറത്ത്. ബേസില്‍ ജോസഫ്- എല്‍ കെ അക്ഷയ് കുമാര്‍ ടീം പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘രാവടി’. നവാഗതനായ വിഘ്നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. റോക്ക്സ്റ്റാര്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ ടൈറ്റില്‍, ഫസ്റ്റ് ലുക്ക്, ക്യാരക്ടര്‍ ഗ്ലിംപ്സ് എന്നിവ പുറത്തു വിട്ടത്. തമിഴിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന ചിത്രം സമ്മര്‍ റിലീസായി തീയേറ്ററുകളില്‍ എത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ പാകത്തിന് ഒരുങ്ങുന്ന ഈ ഫണ്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാണം എല്‍ കെ വിഷ്ണു.
ബേസില്‍ ജോസഫ്. എല്‍ കെ അക്ഷയ് കുമാര്‍ എന്നിവര്‍ കൂടാതെ ജോണ്‍ വിജയ്, സത്യന്, ജാഫര്‍ സാദിഖ്, നോബിള്‍ കെ ജെയിംസ്, അരുണാചലേശ്വരന്‍ പി. എ., ഷരീഖ് ഹസ്സന്, നടി ഐശ്വര്യ ശര്‍മ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സിറൈ’ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എല്‍ കെ അക്ഷയ് കുമാര്‍. ഒരു സമ്പൂര്‍ണ്ണ കോമഡി എന്റര്ടെയ്നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബേസില്‍ ജോസഫ്, L.K. അക്ഷയ് കുമാര്‍, ജാഫര്‍ സാദിഖ്, നോബിള്‍ കെ. ജെയിംസ്, അരുണാചലേശ്വരന്‍ എന്നിവരുടെ വ്യത്യസ്തമായ ലുക്കുകള്‍ ഇതിനോടകം ആരാധകരില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഛായാഗ്രഹണം – ലിയോണ്‍ ബ്രിട്ടോ, സംഗീതം- ജെന്‍ മാര്ട്ടിന്, എഡിറ്റിംഗ്- ഭരത് വിക്രമന്, കലാസംവിധാനം- പി എസ് ഹരിഹരന്, വസ്ത്രങ്ങള്‍ – പ്രിയ, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- കെ അരുണ്‍, മണികണ്ഠന്, പിആര്‍ഒ- ശബരി





