പാലക്കാട്: ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ പാലക്കയം കാർമൽ സ്കൂളിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടിയാണ് മരിച്ചത്. രാത്രി കിടന്നുറങ്ങിയ യുവാവ് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് കല്ലടിക്കോട് പോലീസ് അറിയിച്ചു. എന്നാൽ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.






