കോഴിക്കോട്: പേരാമ്പ്രയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 73 ലക്ഷം രൂപയുമായി രണ്ട് പേർ പൊലീസ് പിടിയിൽ. കൊടുവള്ളി സ്വദേശികളായ അലി ഇർഷാദ്, സഫ്‌വാൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
ഇരുവരും സഞ്ചരിച്ചിരുന്ന കാറിന്റെ സീറ്റിന് അടിയിൽ ഒരുക്കിയ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.




