തൃശ്ശൂർ: കുന്നംകുളം ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിന് ഇക്കുറി വെടിക്കെട്ട് നടത്തുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ചു. ജനുവരി 30 വെള്ളിയാഴ്ച നടക്കുന്ന പൂരത്തിനായുള്ള വെടിക്കെട്ട് അനുമതി ഇന്ന് ഉച്ചയോടെയാണ് ബന്ധപ്പെട്ട വകുപ്പുകൾ നൽകിയത്.
കാവിലക്കാട് കരിമ്പനത്തറ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെടിക്കെട്ട് സംഘടിപ്പിക്കുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കാവിലക്കാട് പൂരത്തിൽ വീണ്ടും വെടിക്കെട്ട് അരങ്ങേറുന്നത്. നാളെ വൈകിട്ട് 7.30ന് കാവിലക്കാട് പാടശേഖരത്തിലാണ് ഗംഭീര വെടിക്കെട്ട് നടക്കുക. അനുമതി ലഭിച്ചതോടെ ആഘോഷങ്ങൾക്ക് കൂടുതൽ ഉത്സാഹം പകരുകയാണ്.




