ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 , ഫെബ്രുവരി 5 ന് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്.
ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നാല്പതിലധികം വര്‍ഷങ്ങളിലായി 550 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ ഇന്ദ്രന്‍സ്, ആദ്യമായി ഒരു കൊമേര്‍ഷ്യല്‍ ചിത്രത്തില്‍ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത.
അത് കൊണ്ട് തന്നെ, ഏറെ പ്രതീക്ഷകളോടെയും ആകാംഷയോടെയുമാണ് പ്രേക്ഷകര്‍ ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രന്‍സ് തന്റെ ശബ്ദവും നല്‍കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഇന്ദ്രന്‍സ് എന്ന നടന്റെ മറ്റൊരു ഗംഭീര പ്രകടനം ഈ ചിത്രത്തിലൂടെ കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേമികളും ആരാധകരും.
ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗപ്പി സിനിമാസ് നിര്‍മ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രത്തില്‍, ഇണ്ടന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ക്കൊപ്പം 100 ല്‍ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം നടന്‍ ഷോബി തിലകനും ബിബിന്‍ പെരുമ്പിള്ളിയും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജാകൃഷ്ണന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവര്‍സീസ് പാര്‍ട്ണര്‍ – ഫാര്‍സ് ഫിലിംസ്, പിആര്‍ഒ ശബരി




