നടനും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നാല്പതുകളിലെ പ്രണയം’ (Love In Forties) ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്നു.
മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം .
ഷഹബാസ് അമന്‍,നിത്യ മാമന്‍,ഗിരീഷ് നാരായണ്‍,അന്നപൂര്‍ണ പ്രദീപ്,അമൃത ജയകുമാര്‍,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹന്‍,ശ്രെയ അന്ന ജോസഫ് തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ ഈ ചിത്രത്തില്‍ പ്രധാന ആകര്‍ഷണ ഘടകമാണ്.
ആശ വാസുദേവന്‍ നായര്‍,ജെറി ജോണ്‍, കുടശ്ശനാട് കനകം,ശ്രീദേവി ഉണ്ണി,മഴ രമേശ്,ഗിരിധര്‍ കൃഷ്ണ,ക്ഷമ,മെര്‍ലിന്‍,ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഴ ഫിലിംസിന്റെ ബാനറില്‍ രമേശ് എസ് മകയിരം നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ജയന്‍ദാസ് നിര്‍വ്വഹിക്കുന്നു. ഗാനരചന-രമേശ് എസ് മകയിരം,ആശ വാസുദേവന്‍ നായര്‍,സംഗീതം-ഗിരീഷ് നാരായണ്‍, എഡിറ്റര്‍-ലിനോയ് വര്‍ഗീസ്, ആര്‍ട്ട്‌സ്- ശ്രുതി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ദോ സെല്‍വരാജ്,സൗണ്ട് ഡിസൈന്‍-ഷാജി മാധവന്‍,മേക്കപ്പ്- ബിനു സത്യന്‍,നവാസ് ഷെജി,
അസ്സോസിയേറ്റ് ഡയറക്ടര്‍-ഷാജി എ ജോണ്‍,അവിനേഷ് ,ജോസ്,ഡിസൈന്‍ -ആര്‍ക്കെ,വിതരണം-എസ് എഫ് സി ആര്‍ട്ട്‌സ്,പി ആര്‍ ഒ- എ എസ് ദിനേശ്,മനു ശിവ.




