Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോട്ടയം യൂണിയന്റെ സ്നേഹാദരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഈ വർഷത്തെ പദ്‌മഭൂഷൺ ബഹുമതി നേടിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോട്ടയം യൂണിയന്റെ സ്നേഹാദരവ്. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ കോട്ടയം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും ഉത്സവക്കമ്മിറ്റിയുടെയും വകയായി ശർക്കരകൊണ്ട് തുലാഭാരവുമുണ്ടായി. 

എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പൂർത്തിയായതുകൂടി പരിഗണിച്ചായിരുന്നു സ്വീകരണം. യൂണിയനിലെ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, പെൻഷൻ കൗൺസിൽ, എംപ്ലോയീസ് ഫോറം, ധർമപഠനകേന്ദ്രം, നൂറ്റിമൂന്ന് ശാഖകളിലെയും ഭാരവാഹികൾ, ഉത്സവക്കമ്മിറ്റി നാല് മേഖലാ ഭാരവാഹികൾ, നൂറ്റിപ്പതിമൂന്നാമത്  ഉത്സവത്തിന്റെ ജനറൽക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന് പ്രത്യേകം ആദരവ് നൽകി.

സ്വീകരണം നൽകിയവർക്ക് വെള്ളാപ്പള്ളിക്കൊപ്പം ഫോട്ടോയെടുക്കാനും അവസരമുണ്ടായിരുന്നു. നാഗമ്പടം ക്ഷേത്രോത്സവത്തിന്റെ ആറാട്ട് ദിനത്തിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ കോട്ടയം  യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ അധ്യക്ഷനായി. ജോയിന്റ് കൺവീനർ വി. ശശികുമാർ, കുമരകം ഗോപാലൻ തന്ത്രി, ഉത്സവക്കമ്മിറ്റി കൺവീനർ എസ്. ദേവരാജൻ, കോഡിനേറ്റർ എസ്.ഡി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer