പാലക്കാട്: തൃത്താല കറുകപത്തൂരിൽ ഗുണ്ടാ അതിക്രമം രണ്ട് പേർക്ക് കുത്തേറ്റു. കറുകപത്തുരിലെ സ്വകാര്യ കോട്ടേഴ്‌സിൽ ഇന്നലെ വൈകുന്നേരമാണ് ഗുണ്ടാ അതിക്രമം ഉണ്ടായത്. ക്വാർട്ടേഴ്സ് ഉടമകളായ ഉസ്മാൻ, ജിംഷാദ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചാലിശ്ശേരി പോലിസ് തുടർ നടപടി സ്വീകരിച്ചു. അക്രമത്തിനു പിന്നിലെ കാരണമെന്താണെന്നു വ്യക്തമല്ല. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തിയിരുന്നു . ആക്രമികളെ കണ്ടെത്താൻ പോലിസ് അന്വേഷണം ആരംഭിച്ചു.






