തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി.ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതിയുടെ കാലുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുമതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






