Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വോട്ടിംഗ് യന്ത്രത്തെ അടുത്തറിയാം; പരിശീലനത്തിന് അവസരമൊരുക്കി ജില്ലാ ഭരണകൂടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് (EVM) പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ജില്ലയിൽ ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. വോട്ടിംഗ് രീതിയെക്കുറിച്ച് സംശയമുള്ളവർക്കും യന്ത്രം പ്രവർത്തിപ്പിക്കുന്നത് നേരിട്ട് കണ്ട് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും കളക്ടറേറ്റിലും വിവിധ താലൂക്ക് ഓഫീസുകളിലും സജ്ജീകരിച്ചിട്ടുള്ള സെന്ററുകൾ സന്ദർശിക്കാവുന്നതാണ്.

കളക്ടറേറ്റിലെ താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർവ്വഹിച്ചു. വോട്ടർമാർക്ക് യഥാർത്ഥ വോട്ടിംഗ് അനുഭവം നൽകുന്നതിനായി വോട്ടിംഗ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവി പാറ്റ് (VVPAT) എന്നിവ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

വോട്ട് രേഖപ്പെടുത്തുന്നതും അത് വിവി പാറ്റ് മെഷീനിൽ തെളിയുന്നതും നേരിട്ട് ബോധ്യപ്പെടാൻ ഇതിലൂടെ സാധിക്കും. ചടങ്ങിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ജൂനിയർ സൂപ്രണ്ട് ഇ.സി. ഗിരീഷ് കുമാർ എന്നിവരും പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer