തൃശ്ശൂർ: ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര അബാക്കസ് മത്സരത്തിൽ വിജയിയായ ആന്മിയ എൻ. പിന്റോയെ യൂത്ത് കോൺഗ്രസ് തിരുവെങ്കിടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
അനുമോദന ചടങ്ങ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ വിജയകുമാർ അകമ്പടി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത്, കോൺഗ്രസ് ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് ബാബു സോമൻ, മണ്ഡലം സെക്രട്ടറി പിന്റോ നീലൻകാവിൽ, ശിവൻ പൈക്കാട്ട്, ആന്റോ പടിക്കൽ, ശ്രീനാഥ് മേലേടത്ത്, വിനോദ് കുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് നന്ദൻ, സുനീഷ് ചന്ദ്രശേഖരൻ, അനുരാജ് എസ്.ബി, ശ്രീജിത്ത് പാലിയത്ത്, ഗൗതം പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിൽ നേടിയ ഈ വിജയം പ്രദേശത്തിനും യുവതലമുറയ്ക്കും അഭിമാനകരമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.






