Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുൽ ഗാന്ധിക്ക് ആജീവനാന്ത വിലക്ക് ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമേരിക്കയുമായുള്ള വ്യാപാര കരാറിനെതിരെയും സർക്കാരിനെതിരെയും ആക്രമണം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രമേയം പാസാക്കാൻ ബിജെപി ഒരുങ്ങുന്നതാണ് ഇപ്പോൾ രാജ്യത്തെ പ്രധാന ചർച്ച. ബജറ്റ് ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയ രാഹുൽ ഗാന്ധിയെ പൂട്ടാൻ ഭരണപക്ഷം ഒരുങ്ങുകയാണെന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.

അവകാശ ലംഘനം നൽകാനാണ് നീക്കമെങ്കിലും പാർലമെന്റ് അംഗത്വം റദ്ദ് ചെയ്യണമെന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വില്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. ബജറ് ചർച്ചയിൽ തെളിവുകളൊന്നുമില്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ആരോപിച്ചു. മുൻകൂട്ടി അറിയിക്കാതെ കേന്ദ്ര മന്ത്രി ഹർദീപ് സിങ് പൂരിക്കെതിരെ epstine file ആരോപണം ഉയർത്തി എന്നിങ്ങനെയുള്ളവയാണ് ആക്ഷേപം. ദുരൂഹമായ യാത്രകളും നടത്തുന്നു എന്നുള്ള ആരോപണങ്ങളും ദുബെ ഉന്നയിച്ചു. പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ട് വന്നതിനു പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ ഭരണപക്ഷത്തിന്റെ നീക്കം.

സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി സ്‌പീക്കർക്കെതിരായ നോട്ടീസ് തള്ളാൻ ലോക് സഭ സെക്രട്ടറി നീക്കം നടത്തുമ്പോൾ അത് പരിഗണിക്കണമെന്ന് ഓം ബിർളയും ആവശ്യപ്പെടുകയുണ്ടായി. നോട്ടീസ് പ്രതിപക്ഷം അംഗീകരിച്ചാൽ പ്രമേയം മാർച്ചിൽ ചർച്ചയ്‌ക്കെടുക്കും.

സോറോസ് ഫൗണ്ടേഷൻ, ഫോർഡ് ഫൗണ്ടേഷൻ, യുഎസ്എഐഡി എന്നിവയുമായി രാഹുൽ ഗാന്ധി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും നോട്ടീസിൽ പരാമർശിച്ചതായി ഭാരതീയ ജനതാ പാർട്ടി എംപി നിഷികാന്ത് ദുബെ ആരോപിക്കുകയുണ്ടായി. ഭീഷണി വിലപോകില്ലെന്നും രാഹുലിനെതിരെ എത്രയോ കേസുകൾ വന്നിട്ടുണ്ടെന്നും പ്രതികരിച്ച് പ്രിയങ്ക ഗാന്ധി പ്രതികരിച്ച് രംഗത്തെത്തി.

വിദേശ സംഘടനകളുടെ സഹായത്തോടെ, “ജനവികാരം ഇളക്കിവിടുന്നതിനായി രാഹുൽ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു എന്നാണു അദ്ദേഹത്തിന്റെ ആരോപണം. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മാത്രമല്ല, രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിക്കെതിരെ പോലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു, യാതൊരു തെളിവുമില്ലാതെ സർക്കാരിന്റെ അന്തസ്സിനു മങ്ങലേൽപ്പിച്ചു, മറ്റ് വിവിധ സ്ഥാപനങ്ങളെ മോശം വെളിച്ചത്തിൽ കാണിച്ചു,” എന്ന് ദുബെ തന്റെ നോട്ടീസിൽ പറഞ്ഞു.

രാഹുൽ അധാർമ്മികമായ പെരുമാറ്റത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചുവെന്നും ഇന്ത്യയെ അകത്തു നിന്ന് അസ്ഥിരപ്പെടുത്താനുള്ള ‘തഗ്ഗറി ഗ്യാങ്ങിന്റെ’ ഒരു പ്രധാന ഘടകമായി രാഹുൽ മാറിയെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിനകത്തും പുറത്തും അദ്ദേഹത്തിന്റെ നിരന്തരവും നന്നായി രൂപകൽപ്പന ചെയ്തതുമായ പ്രവർത്തനങ്ങൾ നമ്മുടെ രാജ്യത്തിന് വിനാശകരമാണെന്നും രാജ്യത്തിന്റെ മുഴുവൻ മുക്കിലും മൂലയിലും ചർച്ച ചെയ്യപ്പെടുന്ന ഗൗരവമേറിയ വശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഉത്തരവാദിത്തമുള്ള ഒരു പൊതു പ്രതിനിധി എന്ന നിലയിൽ – ചെറിയ സ്വാധീന മേഖലയും എളിയ പശ്ചാത്തലവുമുള്ള ഞാൻ പോലും – ഇക്കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ, നമ്മുടെ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവ ഉയർത്തിപ്പിടിക്കുകയെന്ന എന്റെ ഭരണഘടനാപരമായ കടമയോട് ഞാൻ നീതി പുലർത്തുന്നില്ല. ഇത് കണക്കിലെടുത്ത്, താഴെപ്പറയുന്ന നാല് ഗുരുതരമായ തെറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം തന്റെ നോട്ടീസിൽ പറഞ്ഞു.

പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. “ആജീവനാന്തം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കണമെന്നും ദുബെ പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന സ്ഥാനം ആണ് അദ്ദേഹത്തിന് ഉള്ളതെങ്കിലും ഭരണപക്ഷത്തെ കടന്നാക്രമിക്കുന്നത് രാഹുൽ ഗാന്ധിയുടെ ഒരു പതിവ് പരിപാടിയാണ്. വോട്ട് ചൊറി മുതൽ ഹൈഡ്രജൻ ബോംബ് വരെയുള്ള വോട്ടിൽ ക്രമക്കേടുകൾ നിരത്തിയിട്ടും രാഹുലിന് ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല എന്നത് എടുത്ത് പറയുക തന്നെ വേണം. വിവാദമാകുന്ന ആരോപണങ്ങൾ ഉയർത്തുന്നത് രാഹുൽ ഗാന്ധിയുടെ ഹോബി ആണെന്ന് വേണമെങ്കിൽ പറയാം. ഏതായാലും രാഹുലിനെ അയോഗ്യനാക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

Advertisement
WhiteswanTV Footer