തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി ബിജെപി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാർട്ടിയുടെ എ ക്ലാസ് മണ്ഡലമായ നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തിയാണ് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. “നമുക്ക് വേണം വികസിത നേമം” എന്ന മുദ്രാവാക്യം ചുവരിൽ കുറിച്ചുകൊണ്ട് അദ്ദേഹം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിട്ടു.
സ്ഥാനാർത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വരാത്തതിനാൽ ചുവരെഴുത്തുകളിൽ സ്ഥാനാർത്ഥിയുടെ പേര് നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും, സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് നൽകിയ സാധ്യതാ പട്ടികയിൽ നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് ഉള്ളതെന്നാണ് സൂചനകൾ. ബിജെപിക്ക് വലിയ വിജയപ്രതീക്ഷയുള്ള മണ്ഡലമായ നേമം ഇത്തവണ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് പാർട്ടി.
നേമത്തെ വികസന മുരടിപ്പ് ചർച്ചയാക്കി വോട്ടർമാരെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാന അധ്യക്ഷൻ തന്നെ നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മണ്ഡലത്തിലുടനീളം വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ









