Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ നാടായി മാറിക്കൂടാ. ആ നിർബന്ധം പൊതുവേ എൽഡിഎഫ് പ്രവർത്തകർക്കാകെ ഉണ്ടാകണം. അതിനാൽ ഈ ഗുണ്ടകളുടെ കെണിയിൽപ്പെട്ട് അതേരീതിയിൽ പ്രകോപനങ്ങളിൽ വീഴരുതെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

അക്രമങ്ങളിലേക്ക് കടക്കരുത്. ജനങ്ങളുടെ അടുത്തേക്ക് ഈ കാര്യങ്ങൾ എത്തിക്കാൻ ജനാധിപത്യരീതിയിലുള്ള കടുത്ത പ്രതിഷേധം ഉയർന്നുവരികയും വേണം. എല്ലാവരും ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങളിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 5 KSU പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer