ചെന്നൈ: ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈ ചെപ്പോക്കിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഒറ്റ തോൽവിയോടെ ലോകകപ്പ് തന്നെ കൈവിട്ടിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇന്ന് വേണ്ടത് അവിശ്വസനീയ ജയം. നെറ്റ് റൺറേറ്റിൽ പിന്നിൽ പോയ ടീം ഇന്ത്യ ചെപ്പൊക്കിൽ ഇറങ്ങുന്നത് മാറ്റം ഉറപ്പിച്ച്. ഇടം കയ്യൻമാർ നിറഞ്ഞ ടോപ് ഓർഡറിൽ അഴിച്ചുപണി ഉണ്ടായേക്കും. അഭിഷേകിനെ ഒഴിവാക്കാൻ വഴിയില്ല, അങ്ങനെ വന്നാൽ പുറത്താകുന്നത് തിലക് വർമയാകും. ഓസ്ട്രേലിയയെയും ശ്രീലങ്കയേയും ഞെട്ടിച്ച് സൂപ്പർ എട്ടിൽ എത്തിയ സിംബാബ്‌വെയെ നിസാരമായി കാണാനാകില്ല.






