നോയിഡ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛൻ ഖൻചന്ദ്ര സിംഗ് അന്തരിച്ചു. ക്യാൻസർ ബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. നോയിഡയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ലോകകപ്പ് ടീമിൽ അംഗം ആയ റിങ്കു ചെന്നൈയിൽ നിന്ന് ദില്ലിയിലേക്ക് തിരിച്ചു. കഴിഞ്ഞ മത്സരത്തിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയ റിങ്കു അവസാന മത്സരത്തിൽ ടീമിലുണ്ടായിരുന്നില്ല. ഗ്യാസ് സിലിണ്ടർ വിതരണക്കാരൻ ആയിരുന്ന ഖൻചന്ദ് സിംഗ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. മകൻ രാജ്യത്തിന് വേണ്ടി കളിക്കാൻ തുടങ്ങിയിട്ടും അദ്ദേഹം തന്റെ ജോലി തുടർന്നിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ, റിങ്കു ടൂർണമെന്റിന്റെ ബാക്കി മത്സരങ്ങളിൽ കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.






