തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാൻ പൊലീസ്. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നത് ഗൗരവത്തോടെയാണ് കോടതി കാണുക. ജാമ്യം റദ്ദാക്കിയാൽ രാഹുലിന് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും.
അതിജീവിതയുടെ ഫോണിലേക്ക് വന്ന കോളിന്റെ ഉറവിടം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. കോൾ വിവരങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഫോൺ കോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നോ സാങ്കേതിക തകരാറാണെന്നോ പ്രതിഭാഗം വാദിച്ചേക്കും. ഹർജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മാർച്ച് ആറിനാണ് വാദം കേൾക്കുന്നത്.






