കുറച്ച് പൊടിക്കൈകള്‍ സ്വീകരിച്ചാല്‍ നല്ല കടുത്ത വേനല്‍ കാലത്തും വീടിനകം തണുപ്പിച്ച് നിര്‍ത്താനാകും. അവ നോക്കാം
ദിവസത്തെ ഏറ്റവും ചൂടേറിയ സമയങ്ങളില്‍, പ്രത്യേകിച്ച് ഉച്ചയ്ക്ക് ജനലുകളും വാതിലുകളും അടച്ചിടുന്നത് പുറത്തെ ചൂട് വീടിനകത്തേക്ക് കടക്കുന്നത് തടയാന്‍ സഹായിക്കും.
കട്ടിയുള്ള തുണികൊണ്ടുള്ള കര്‍ട്ടനുകളോ ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളോ ഉപയോഗിക്കുക. ഇത് സൂര്യപ്രകാശം നേരിട്ട് വീടിനകത്തേക്ക് വരുന്നത് തടഞ്ഞ് ചൂട് കുറയ്ക്കും.
വൈകുന്നേരം ടെറസില്‍ അല്‍പ്പം വെള്ളം തളിക്കുന്നത് രാത്രി ചൂട് കുറയ്ക്കാന്‍ സഹായിക്കും, നല്ല ഉറക്കവും കിട്ടും. അതുപോലെ വെകുന്നേരങ്ങളില്‍ ജനലുകള്‍ തുറന്നിട്ട് വീടിനകത്തേക്ക് ആവശ്യത്തിന് കാറ്റ് കടക്കാവുന്ന സംവിധാനം ഉണ്ടാക്കുക
ഫാനിന് മുന്നില്‍ ഒരു പാത്രത്തില്‍ ഐസോ തണുത്ത വെള്ളമോ വെക്കുന്നത് മുറിയില്‍ തണുപ്പ് നിറയ്ക്കും. ചിലവ് കുറഞ്ഞതും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ ഒരു വഴിയാണിത്.
തുളസി, മണി പ്ലാന്റ്, അടയ്ക്ക പന തുടങ്ങിയ ചെടികള്‍ വീടിനകത്തെ ചൂട് നിയന്ത്രിക്കാന്‍ സഹായിക്കും. ബാല്‍ക്കണിയിലോ ജനലിനടുത്തോ ഇവ വെക്കാം.
ചുവരുകള്‍, കര്‍ട്ടനുകള്‍ തുടങ്ങിയവയ്ക്ക് വെള്ള, ക്രീം, ഇളം നീല പോലുള്ള നിറങ്ങള്‍ ഉപയോഗിക്കാം. ഇവ കുറച്ച് ചൂടേ ആഗിരണം ചെയ്യൂ
ടിവി, ലാപ്‌ടോപ്പ്, ഓവന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഏറെ നേരം പ്രവര്‍ത്തിക്കുമ്പോള്‍ ചൂട് പുറത്തുവിടും. അതിനാല്‍ ഉപയോഗത്തിലില്ലാത്തപ്പോള്‍ ഇവ പൂര്‍ണ്ണമായും ഓഫ് ചെയ്ത് വെക്കുക.






