മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ചെന്നാറയിൽ അലിയാർ (58) ആണ് ശിക്ഷിക്കപ്പെട്ടത്. 25,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷാണ് ശിക്ഷ വിധിച്ചത്.
2020 ഡിസംബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂവാറ്റുപുഴ കാവുങ്കര ഭാഗത്ത് പുഴയിൽ ചൂണ്ടയിടാൻ എത്തിയ 12 വയസ്സുകാരനെയാണ് പ്രതി പീഡിപ്പിച്ചത്. കൂടുതൽ മീൻ കിട്ടുന്ന സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർമാരായ എസ്. അജയകുമാർ, എം.എ. മുഹമ്മദ്, കെ.എസ്. ഗോപകുമാർ എന്നിവർ ചേർന്നാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന കോടതിയിൽ ഹാജരായി.






