ആലപ്പുഴ: താന്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കൈവിട്ടിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്നും സിപിഎം നേതാവ് ജി സുധാകരന്‍. ഒരു പാര്‍ട്ടിയുമായും സംസാരിച്ചിട്ടില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന ആളാണ്. തന്നെ വ്യക്തിഹത്യ ചെയ്തു. അച്ഛന് വരെ വിളിച്ചവരുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി. ആരും നിര്‍ബന്ധിച്ചിട്ടല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ജയിക്കുമെന്ന് ഉറപ്പുള്ളവര്‍ മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.






