Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ ഇം​ഗ്ലണ്ടിന്റെ എതിരാളികൾ ലങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് ഇംഗ്ലണ്ടിൽ ആവേശകരമായ തുടക്കം. ചരിത്രത്തിലാദ്യമായി 12 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റാണ് ഇം​ഗ്ലീഷ് മണ്ണിൽ അരങ്ങേറുക. ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ഏഷ്യൻ കരുത്തരായ ശ്രീലങ്കയെ നേരിടും. ജൂലൈ 5-ന് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ലോർഡ്സ് മൈതാനത്താണ് കലാശപ്പോരാട്ടം.

12 ടീമുകൾ, പുതിയ ഫോർമാറ്റ്

വനിതാ ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് 12 ടീമുകൾ മാറ്റുരയ്ക്കുന്നത്. ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്നിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ബംഗ്ലാദേശ്, നെതർലൻഡ്സ് എന്നീ ടീമുകളും ഗ്രൂപ്പ് രണ്ടിൽ ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവരും അണിനിരക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 30 മത്സരങ്ങളാണുള്ളത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ആവേശപ്പോരാട്ടം ജൂൺ 14 ഞായറാഴ്ചയാണ് നടക്കുക.

Advertisement
WhiteswanTV Footer