സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ട്രംപിന് പുലിവാലാകുമോ ഇറാന്‍ യുദ്ധം; നീണ്ടുപോയാല്‍ നമ്മളും കഷ്ടപ്പെടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

താനും ദിവസങ്ങള്‍ കൊണ്ട് അവസാനിപ്പിക്കുമെന്ന് വമ്പ് പറഞ്ഞു ട്രംപും നെതന്യാഹുവും തുടക്കമിട്ട ഇറാന്‍ യുദ്ധം ഇന്ന് ലോകത്തിന്റെ ഉറക്കം കെടുത്തുന്ന നിലയിലാണ്. ഒരു മഹായുദ്ധമായി പരിണമിച്ചേക്കുമെന്ന ആശങ്കയും കനക്കുകയാണ്. കാരണം, ലോകം പിടിക്കുന്നതിന് അമേരിക്ക – ഇസ്രായേല്‍ അച്ചുതണ്ട് നടത്തുന്ന ശ്രമമാണോ ഇതെന്ന സംശയം ശക്തമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയ നടത്തുന്ന നൂതന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ വീക്ഷിക്കേണ്ടത്. ചൈനയും റഷ്യയും ആഗോള സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയുമാണ്. കാരണം, ഈ രാജ്യങ്ങളുടെ നിലവിലെ വളര്‍ന്നു വരുന്ന ആഗോള സ്വാധീനത്തെ ചെറുക്കുക എന്നതും യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ഇറാന്‍ നടത്തുന്ന ശക്തമായ ചെറുത്തുനില്‍പ്പ് അമേരിക്കയെയും ഇസ്രെയേലിനെയും ഒട്ടൊക്കെ അമ്പരപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഒന്നുറപ്പിക്കാം, യുദ്ധം നീണ്ടു പോകുന്നതിനുള്ള സാധ്യതകള്‍ ശക്തമാണ്. റഷ്യ – യുക്രൈന്‍ യുദ്ധത്തിന്റെ ഒരു തനിയായവര്‍ത്തനം തന്നെ ഇറാനിലും ഉണ്ടാകുന്നതിനുള്ള സ്ഥിതിയുണ്ട്. അമേരിക്ക പ്രതീക്ഷിക്കാതെ പോയ ഒരു വിശുദ്ധ യുദ്ധത്തിന്റെ തലത്തിലേക്കും സംഘര്‍ഷം വഴി മാറുന്നു എന്ന പ്രശ്‌നവുമുണ്ട് . കാരണം, ഇറാന് മേലുള്ള ഏറെക്കുറെ അപ്രതീക്ഷിതമായ ഇസ്രായേല്‍ – അമേരിക്ക ആക്രമണം ഇറാനിലെ ആഭ്യന്തര സമരങ്ങളെ പിന്നണിയിലേക്ക് തള്ളി പൊതുശത്രുവിനെ ഒരുമിച്ച് നിന്ന് എതിര്‍ക്കണമെന്ന നിലപാടിലേക്ക് ഇറാന്‍ ജനത നീങ്ങുന്നു എന്നതും സുപ്രധാനമായ പരിണാമമാണ്. അതുകൊണ്ട് ഇറാനില്‍ ഒരു ഭരണമാറ്റം എന്ന അമേരിക്കയുടെ പ്രഖ്യാപിത ദൗത്യം താല്‍ക്കാലികമായാണെങ്കിലും മാറ്റി വയ്ക്കേണ്ട നിലയിലാണ് കാര്യങ്ങള്‍.

ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ്, പ്രത്യേകിച്ച് സാമ്പത്തിക മേഖലയില്‍ യുദ്ധം സൃഷ്ടിച്ചിരിക്കുന്നത്. ക്രൂഡ് ഓയില്‍ വിലക്കയറ്റം അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളെയും ഏതെങ്കിലും വിധത്തില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൈനയാണ് ഇതിന് ഏറ്റവും വലിയ ഇരയായി മാറിയിരിക്കുന്നത്. കാരണം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. ഉപയോഗത്തിന്റെ 90 ശതമാനത്തിലേറെ ഇറക്കുമതി വഴിയാണ് ചൈന കണ്ടെത്തുന്നത്. ഒരു പരിധി വരെ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക നില അട്ടിമറിക്കുക എന്ന ലക്ഷ്യവും ഈ യുദ്ധത്തിന് പിന്നില്‍ അമേരിക്കയ്ക്കുണ്ട്. ഈ യുദ്ധത്തിന് നാനാവിധമായ ലക്ഷ്യങ്ങളാണ് ട്രംപിന്റെ മനസില്‍.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.