ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി സിപിഐ വിട്ട മുന്‍ എംഎല്‍എ സി സി മുകുന്ദന്‍. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. കേരള ഹൗസില്‍ ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ സി സി മുകുന്ദന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യപ്പെട്ടു.
എന്നാല്‍ ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനം അറിയിക്കാന്‍ കഴിയൂ എന്നായിരുന്നു നേതാക്കളുടെ മറുപടി. നാട്ടികയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അടക്കം സി സി മുകുന്ദനെതിരായ വികാരം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പിന്തുണ നല്‍കുമോ എന്നതും ഉറപ്പില്ല.






