ആലപ്പുഴ: ചുവന്ന കൊടി പിടിച്ചതു കൊണ്ട് മാത്രം ആരും കമ്മ്യൂണിസ്റ്റുകാര്‍ ആവില്ലെന്ന് പാര്‍ട്ടി വിട്ട മുന്‍ മന്ത്രി ജി സുധാകരന്‍. താന്‍ പാര്‍ട്ടിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ മലര്‍ന്നു കിടന്ന് തുപ്പുന്നവരാണ്. താന്‍ സ്വതന്ത്രനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആലപ്പുഴയില്‍ സുധാകരന് പിന്തുണയുമായി പാര്‍ട്ടി അനുകൂലികള്‍ രഹസ്യയോഗം ചേരുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.






