കൊച്ചി: സീറ്റ് ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ ഓഫീസിനടുത്തും സുധാകരനെ അനുകൂലിച്ച് കൊണ്ട് ഫ്ളക്സുകള്‍ ഉയര്‍ന്നു.
ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സുധാകരന് അനുകൂലമായ ഫ്ളക്സുകള്‍ വെച്ചു. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം ഉള്ളതിനാല്‍ കണ്ണൂരില്‍ സീറ്റ് നല്‍കണമെന്ന സുധാകരന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനം ആയില്ല. സുധാകരന്‍ ഇന്നലെ തന്റെ അതൃപ്തി പ്രകടമാക്കി ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.






