ന്യൂ ഡല്‍ഹി: ഇന്ധനക്ഷാമം മുന്നില്‍ കണ്ട് വലിയ കന്നാസുകളിലും കണ്ടെയ്‌നറുകളിലും മറ്റും പെട്രോളും ഡീസലും വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. കേരളത്തില്‍ അധികം കാണാനാകില്ലെങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആളുകള്‍ വീപ്പകളില്‍ വരെ പെട്രോള്‍ വാങ്ങിത്തുടങ്ങിയതിന് പിന്നാലെ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല. പെട്രോളും ഡീസലും ഇങ്ങനെ വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. സുരക്ഷിതമല്ലാത്ത കണ്ടെയ്‌നറുകളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് വലിയ അപകടം വരുത്തുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തില്‍ ഇന്ധനം നല്‍കരുതെന്ന് പമ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.






