Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: petrol

എഥനോൾ കലർന്ന പെട്രോളിൽ പഴയ വാഹനങ്ങളുടെ മൈലേജ് കുറയുന്നതായി സർവേ

മുംബൈ: രാജ്യത്തെ നിരത്തുകളിലുള്ള പഴയ പെട്രോൾ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് മൈലേജ് കുറയാൻ കാരണമാകുന്നതായി സർവേ റിപ്പോർട്ട്. കാറുകളിലും ഇരുചക്രവാഹനങ്ങളിലും സമാനമായ പ്രശ്നം അനുഭവപ്പെടുന്നതായി ‘ലോക്കൽ സർക്കിൾസ്’ പുറത്തുവിട്ട പഠനത്തിൽ പറയുന്നു. 2022-ലോ അതിനു മുൻപോ വാങ്ങിയ വാഹനങ്ങളിലാണ് പ്രശ്നം കൂടുതലായി കണ്ടെത്തിയത്. സർവേയിൽ പങ്കെടുത്ത പത്തിൽ മൂന്ന് ഡ്രൈവർമാർ എൻജിനിൽ അസാധാരണമായ തേയ്മാനം അനുഭവപ്പെട്ടതായും രേഖപ്പെടുത്തി. ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് പൊതുമേഖല എണ്ണക്കമ്പനികൾ 20 ശതമാനം വരെ എഥനോൾ കലർത്തിയ, […]
Read more

പെട്രോളിനും ഡീസലിനും വില കൂടി; ഇന്നുമുതൽ മൂന്ന് രൂപ അധികം

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വില വർധിപ്പിച്ചു. ഇതോടെ പെട്രോളിന്റെ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസലിന്റെ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. മെയ് 15 മുതൽ വിലവർധന പ്രാബല്യത്തിൽ വന്നു. അഞ്ച് രൂപ വരെ വർധന വേണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ മൂന്ന് രൂപ വർധനയ്ക്കാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഇന്ധനവില […]
Read more

എൽപിജിക്കായി ക്യൂ നിൽക്കേണ്ട; ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണം: കേന്ദ്രമന്ത്രി

ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം ശക്തമായ സാഹചര്യത്തിൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നിർദേശിച്ചു. എല്ലാസമയവും ലഭ്യമാകുന്ന ഇന്ധനം പെട്രോളാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ 372 ഓട്ടോ എൽപിജി വിതരണ കേന്ദ്രങ്ങളുണ്ടെങ്കിലും സർക്കാരിന്റെ കീഴിൽ 72 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കി 300 എണ്ണം സ്വകാര്യ കമ്പനികളാണ് നടത്തുന്നത്. ആഗോളതലത്തിലെ വിലക്കയറ്റത്തെ തുടർന്ന് സ്വകാര്യ കമ്പനികൾ എൽപിജി വില കിലോയ്ക്ക് 110 രൂപവരെ ഉയർത്തി. എന്നാൽ സർക്കാർ കേന്ദ്രങ്ങളിൽ ഇത് […]
Read more

പെട്രോള്‍ കിട്ടാതെയാകുമോ? വാങ്ങി സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക

ന്യൂ ഡല്‍ഹി: ഇന്ധനക്ഷാമം മുന്നില്‍ കണ്ട് വലിയ കന്നാസുകളിലും കണ്ടെയ്‌നറുകളിലും മറ്റും പെട്രോളും ഡീസലും വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. കേരളത്തില്‍ അധികം കാണാനാകില്ലെങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആളുകള്‍ വീപ്പകളില്‍ വരെ പെട്രോള്‍ വാങ്ങിത്തുടങ്ങിയതിന് പിന്നാലെ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല. പെട്രോളും ഡീസലും ഇങ്ങനെ വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. സുരക്ഷിതമല്ലാത്ത കണ്ടെയ്‌നറുകളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് വലിയ അപകടം വരുത്തുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തില്‍ ഇന്ധനം നല്‍കരുതെന്ന് പമ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read more

വാഹനം ഉള്ളവർ ഇത് ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകില്ല

തിരക്കുള്ള ജം​ഗ്ഷനുകളിലും സി​ഗ്നലുകളിലും റെയിൽവേ ക്രോസുകളിലും എഞ്ചിൻ ഓഫ് ചെയ്തിടാം. പുതിയ വാഹനങ്ങൾക്ക് റീസ്റ്റാർട്ട് ചെയ്യാൻ കുറച്ച് ഇന്ധനം മതി. ഇതിലൂടെ മാസത്തിൽ 2-3 ലിറ്റർ വരെ ലാഭിക്കാം വാഹനത്തിൽ അധികമായുള്ള ഓരോ 50 കിലോയും ഇന്ധനക്ഷമത 2% വരെ കുറയ്ക്കും. ഉപയോ​ഗിക്കാത്ത ടൂൾ കിറ്റുകൾ, പഴയ സാധനങ്ങൾ അനാവശ്യ ലോഡുകൾ എന്നിവ കുറച്ചാൽ ലോങ് ട്രിപ്പുകളിൽ 2%-5% വരെ മൈലേജ് കൂട്ടാം. ലാഭം വർഷത്തിൽ 2000 രൂപ വരെ കൃത്യമായ ഇടവേളകളിൽ എസി ഫിൽറ്റർ മാറ്റിയാൽ […]
Read more

പെട്രോളിനും ഡീസലിനും വില കൂടും, എക്സൈസ് ഡ്യൂട്ടി 2 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുവകൾ സംബന്ധിച്ചുളള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും വില കൂടുന്നത്. ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെ കൂടുതൽ ഞെരുക്കും. അതേസമയം ചിലറ വിൽപ്പനക്കാരെ ഇത് ബാധിക്കില്ല എന്നും വിവരം പുറത്തുവരുന്നു.
Read more
Advertisement
WhiteswanTV Footer