തൃശൂര്‍: സിപിഐയുമായി ഇടഞ്ഞ് നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സിസി മുകുന്ദന്‍ എംഎല്‍എയെ കൈവിട്ട് കോണ്‍ഗ്രസ്. നാട്ടികയില്‍ സുനില്‍ ലാലൂരിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുകുന്ദന് കോണ്‍ഗ്രസ് പിന്തുണ ഉണ്ടാകില്ലെന്ന് ഉറപ്പായി. പിന്തുണ തേടി ഡല്‍ഹിയില്‍ അടക്കം പോവുകയും കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുകയും ചെയ്‌തെങ്കിലും വെറുതെയാവുകയായിരുന്നു.
നാട്ടികയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് ‘പേയ്‌മെന്റ് സീറ്റ്’ ആണെന്ന ആരോപണത്തിന് പിന്നാലെ സിസി മുകുന്ദന്‍ വിമതനാവുകയായിരുന്നു. പിന്നാലെ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് മുകുന്ദന്‍ പ്രഖ്യാപിക്കുകയായിരുന്നു.






