സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സുധാകരന് കോണ്‍ഗ്രസ് കൈ കൊടുക്കുമ്പോള്‍… മാസ്റ്റര്‍ സ്‌ട്രോക്ക് വിജയിക്കുമോ തിരിഞ്ഞുകൊത്തുമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ങ്ങനെ ദിവസങ്ങളോളം കേരള രാഷ്ട്രീയ അന്തരീക്ഷത്തില്‍ ചൂടുപിടിച്ചു നിന്ന അഭ്യൂഹത്തിന് വിരാമമായിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ വളരെ നിര്‍ണായകമായൊരു തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മുമായി ഇടഞ്ഞ് പുറത്തുപോയ കമ്മ്യൂണിസ്റ്റ് അതികായന്‍ ജി സുധാകരന്‍ കോണ്‍ഗ്രസ് പിന്തുണയില്‍ വോട്ട് തേടും. സി.പി.എം.വിട്ട് അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍മന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുക്കുകയായിരുന്നു. ഔദ്യോഗിക തീരുമാനം കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കും. മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിങ് എംഎല്‍എ എച്ച് സലാമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ ഈ മാസ്റ്റര്‍ സ്‌ട്രോക്ക് വന്‍ വിജയമാകുമോ അതോ ചീറ്റിപോകുമോ എന്നെല്ലാം അറിയാന്‍ ഇനി ഒരു മാസം കാത്തിരുന്നാല്‍ മതി.

സുധാകരന്‍ സിപിഎമ്മുമായി ഇടഞ്ഞു തുടങ്ങിയ അന്ന് മുതല്‍ വലവിരിച്ച് കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. താന്‍ മറ്റൊരു പാര്‍ട്ടിയുടെ പിന്തുണയും തേടില്ലെന്ന് പറഞ്ഞ സുധാകരന് ഒടുവില്‍ കോണ്‍ഗ്രസുമായി കൈകൊടുക്കേണ്ടി വരുന്നു. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ട് പിന്തുണ അറിയിക്കും. അവഗണന മടുത്താണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് സുധാകരന്‍ പറയുമ്പോള്‍ തന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയ സുധാകരനെ വര്‍ഗവഞ്ചകന്‍ എന്നാണ് അണികള്‍ വിളിക്കുന്നത്.

എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് അമ്പലപ്പുഴ. ഇവിടെ സുധാകരനെതിരെ വ്യാപക വിമര്‍ശനമാണ് സിപിഎം അഴിച്ചുവിടുന്നത്. പറവൂരില്‍ സിപിഎം ബഹുജന റാലി നടത്തിയിരുന്നു. എന്നാല്‍ ഇതിനെ തള്ളിയായിരുന്നു സുധാകരന്റെ പ്രതികരണം. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ ആളെ കൂട്ടാനായില്ലെന്നാണ് വിമര്‍ശനം. പാര്‍ട്ടി മെമ്പര്‍മാരെ പോലും മുഴുവനായി പാര്‍ട്ടി പ്രതിഷേധ പരിപാടിയില്‍ പങ്കെടുപ്പിക്കാനായില്ലെന്നും പൊതുയോഗത്തില്‍ നേതാക്കള്‍ അതിരൂക്ഷമായ അക്രമം അഴിച്ചുവിട്ടെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇങ്ങനെയൊക്കെ പറയുമ്പോഴും നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ കൈവെടിഞ്ഞ ഒരാള്‍ക്ക് ഇടത് ആശയങ്ങള്‍ പേറുന്ന വോട്ടുകള്‍ കിട്ടുമോ എന്നത് സംശയമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 11,125 വോട്ടുകള്‍ക്കാണ് എച്ച്. സലാം കോണ്‍ഗ്രസിലെ എം.ലിജുവിനെ തോല്‍പിച്ചത്. സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ലിജുവിന്റെ സ്ഥാനാര്‍ഥിത്വം ത്രിശങ്കുവിലായിട്ടുണ്ട്. 2016ല്‍ 22,621 വോട്ടുകള്‍ക്കാണ് സുധാകരന്‍ ജെഡിയുവിലെ ഷെയ്ഖ് പി.ഹാരിസിനെ പരാജയപ്പെടുത്തിയത്. 2011ല്‍, സുധാകരന്‍ തന്നെ ഇതേ ലിജുവിനെ 16,580 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

ഇനി രസകരമായ മറ്റൊരു കാര്യം, എതിര്‍ ചേരി വിട്ടുവന്ന ഒരു സുധാകരനെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന കോണ്‍ഗ്രസ് പക്ഷേ തങ്ങളുടെ തന്നെ അതികായനാ മറ്റൊരു സുധാകരന് നേരെ കണ്ണടയ്ക്കുന്നതാണ് കാണാനാവുന്നത്. തനിക്കൊരു സീറ്റ് കണ്ണൂരില്‍ വേണമെന്ന് വൈകാരികമായിട്ട് അപേക്ഷിച്ചിട്ട് പോലും കെ സുധാകരെ അവഗണിക്കുന്ന കോണ്‍ഗ്രസ് പക്ഷേ മറ്റ് പാര്‍ട്ടികളില്‍ നിന്ന് പുറത്താക്കപ്പെട്ടോ ഉപേക്ഷിച്ചോ വരുന്നവരെ മത്സരിപ്പിക്കാനുള്ള തിരക്കിലുമാണ്. ഇനിയറിയേണ്ടത്, അമ്പലപ്പുഴയില്‍ ജി സുധാകരന്‍ എത്ര വോട്ടുകള്‍ മറിക്കും എന്നുള്ളതാണ്. എച്ച് സലാം എന്ന കരുത്തനായ നേതാവ് പറഞ്ഞത്, ഇങ്ങനെ തിരിഞ്ഞു കൊത്തുന്നവരെ എങ്ങനെ നേരിടണമെന്ന് സുധാകരന്‍ സഖാവ് തന്നെ മുന്‍പ് പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നാണ്. അതെ, ഇത്തരമൊരു നീക്കം മുന്‍കൂട്ടി കണ്ട സിപിഎം ഇതിനോടകം ജി സുധാകരനെ പൂട്ടാനുള്ള സകല ആയുധങ്ങളും മൂര്‍ച്ച കൂട്ടി വെച്ചിട്ടുണ്ടാകും എന്ന് തന്നെ അനുമാനിക്കാം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.